നാല് കോടിയോളം വിലവരുന്ന കസ്തൂരിയുമായി രണ്ട് പേർ താമരശേരിയിൽ പിടിയിൽ


കോഴിക്കോട്: വിപണിയിൽ നാല് കോടിയോളം വിലവരുന്ന 200 ഗ്രാമോളം കസ്തൂരിയുമായി രണ്ട് പേർ താമരശേരിയിൽ പിടിയിൽ.വനം വകുപ്പ് ഉദ്യോഗസ്ഥർ ആണ് താമരശേരി സ്വദേശി സി എം മുഹമ്മദ്, കോട്ടയം സ്വദേശി സി കെ പ്രസാദ് എന്നിവരെ പിടികൂടിയത് .


കാസർഗോഡ് സ്വദേശികൾക്ക് കൈമാറാനായി താമരശ്ശേരിയിലെത്തിയപ്പോഴാണ് ഇവർ പിടിലായത്. ഫോറസ്റ്റ് കൺസർവേറ്റർക്ക് ലഭിച്ച രഹസ്യത്തെ തുടർന്ന് ഫോറസ്റ്റ് വിജിലൻസും ഫ്ലൈയിങ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.കോഴിക്കോട് ഫ്ളൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് സജീവ് കുമാർ, കാസർഗോഡ്‌ ഫ്ളൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.പ്രതികളെ കോടതിയിൽ ഹാജരാക്കും.




Sharing is Caring