പ്രതിവർഷം രണ്ട് മില്യൻ കിലോവാട്ട് ഊർജ്ജവും 160000ഡോളറും ലാഭം: മികച്ച കാര്യക്ഷമതയ്ക്കായി മാൻ ഹാമ്മലുമായി കൈകോർത്ത് എൽജിയുടെ കംപ്രസ്റ്റ് എയർ സിസ്റ്റം


ഫിൽട്രേഷൻ മേഖലയിലെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ എൽജി എക്യുപ്പ്മെൻ്റ്സ് ലിമിറ്റഡിന്റെ യുഎസിലെ അനുബന്ധ സ്ഥാപനമായ പാറ്റൺസ് ഇൻ കോർപ്പറേറ്റഡുമായി സഹകരിച്ച് മാൻ ഹാമ്മൽ കമ്പനിയുടെ കംപ്രസ്സഡ് എയർ സിസ്റ്റം നവീകരിച്ചു. എൽജിയുടെ മികച്ച എയർ കംപ്രസ്സറുകളും ഡ്രൈയറുകളും അടങ്ങുന്ന ഈ പുത്തൻ സംവിധാനം വലിയ ലാഭങ്ങൾ നേടാനും ഒപ്പം മികച്ച ഉത്പാദനക്ഷമതയും ഉൽപന്ന ഗുണനിലവാരവും ഉറപ്പു നൽകുന്നുണ്ട്.


ഓട്ടോമോട്ടീവ്, കൃഷി, കൺസ്ട്രക്ഷൻ, ഡേറ്റ സെന്ററുകൾ, ഊർജ്ജം, ഭക്ഷണപാനീയങ്ങൾ തുടങ്ങി നിരവധി വ്യവസായ മേഖലകൾക്ക് സേവനം ലഭ്യമാക്കുന്ന കമ്പനിയാണ് മാൻ ഹമ്മൽ. കമ്പനിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി കൂടുതലും കംപ്രസ്സ് എയറും ശുദ്ധജലവുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ തകരാറിലായതോ മറ്റോ ആയ എയർ കംപ്രഷൻ സിസ്റ്റം ഉപയോഗിക്കേണ്ടിവരുമ്പോൾ ഒരു ദിവസം തന്നെ 20 ലധികം പ്രശ്നങ്ങൾ ഉണ്ടാവാം. മാത്രമല്ല ഏകദേശം 30 ഗാലണിലധികം മലിനമായ ജലമാണ് ഒരു മണിക്കൂറിൽ ഉണ്ടാകുന്നത്. ഇത്തരത്തിൽ എയർ കംപ്രഷൻ സിസ്റ്റം പ്രവർത്തിക്കുന്ന കമ്പനിയിൽ, നിരവധി പ്രശ്നങ്ങൾ കൊണ്ട് പ്രതിവർഷം 16000ഡോളറിന്റെ നഷ്ടമാണ് ഉണ്ടാവുന്നത്. ഇത് മാൻ ഹമ്മൽ നൽകുന്ന സേവനങ്ങളിൽ കാലതാമസം വരാനും ഒപ്പം പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാനും കമ്പനിയുടെ പ്രവർത്തനത്തെ തന്നെ കാര്യമായി ബാധിക്കാനും കാരണമാകുന്നു.


ഒരു എയർ സിസ്റ്റം പരാജയപ്പെടുമ്പോൾ ഉത്പാദനം തടസ്സപ്പെടുക മാത്രമല്ല അതിൻറെ വിതരണ ശൃംഖലയിൽ ഉടനീളം മാറ്റങ്ങൾ ഉണ്ടാക്കുകയും ഉൽപ്പന്ന കയറ്റുമതി വൈകിപ്പിക്കുകയും ഒപ്പം അറ്റകുറ്റപ്പണി ചിലവുകൾ വർദ്ധിച്ച് കമ്പനിയുടെ പ്രവർത്തനങ്ങളെ തന്നെ കാര്യമായി ബാധിക്കുകയും ചെയ്യുമെന്ന് മാൻ ഹാമലിൻ്റെ മാനുഫാക്ചറിംഗ് എൻജിനീയറിങ് സീനിയർ മാനേജർ സ്റ്റീവൻ ഒവൻസ് അഭിപ്രായപ്പെട്ടു.

എൽജി എയർ കംപ്രസ്സറുകളും ഡ്രൈയറുകളുംഉപയോഗിച്ച സിസ്റ്റം മാറ്റി സ്ഥാപിക്കാനാണ് പാറ്റൻസുമായി മാൻ ഹാമ്മൽ പങ്കാളികളായത്.



Sharing is Caring