കാ ട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. കേരള കര്‍ണാടക അതിര്‍ത്തിയായ സുള്ള്യ കടമ്ബയിലാണ് കാട്ടാനയുടെ ആക്രമണം നടന്നത്.
പാല്‍ സൊസൈറ്റി ജീവനക്കാരിയായ രഞ്ജിത,രമേഷ് റായി തുടങ്ങിയവരാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. പേരെടുക പാല്‍ സൊസൈറ്റികലെ ജീവനക്കാരാണ് ഇരുവരും. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം ഇന്ന് പുലര്‍ച്ചയാണ് സംഭവം നടന്നത്.

രഞ്ജിതയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രമേഷ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നു.













