`വിഷം കലർന്ന മിൽക്ക് ഷേക്ക്’ കുടിച്ച് പാകിസ്താനിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. പഞ്ചാബ് പ്രവശ്യയിലെ സഹിവാളിലാണ് സംഭവം.സഹിവാൾ സ്വദേശി തന്റെ അഞ്ച് മക്കൾക്ക് നൽകിയ മിൽക്ക് ഷേക്കിലാണ് വിഷാംശമുണ്ടായിരുന്നത്. ഇത് കുടിച്ചതിന് ശേഷം എല്ലാവരുടെയും ആരോഗ്യനില വഷളാകുകയായിരുന്നു.ഏഴ് മാസം പ്രായമുള്ള അനസും മൂന്ന് വയസുള്ള ഹറാമുമാണ് മരിച്ചത്.
13 വയസ്സുകാരി അബീഹ, 11 വയസ്സുകാരി ഫായിഖ, ആറു വയസ്സുള്ള ഇമാൻ എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ട് കുട്ടികൾ മരിക്കുകയായിരുന്നു.














