മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാന്റെ പൂജ നടന്നു. ജിത്തു ജോസഫ്, ഉണ്ണി മുകുന്ദന്‍, ആന്റണി പെരുമ്ബാവൂര്‍ എന്നിവര്‍ പൂജയില്‍ പങ്കെടുത്തു.
14 പേരോളം മാത്രം അണിനിരക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. മിസ്റ്ററിയാണു പശ്ചാത്തലം. ഒറ്റ ദിവസത്തെ സംഭവം ഒരു കഥയാവുകയാണ്. കെ ആര്‍ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ തുടങ്ങി അഞ്ചു നായികമാരാണ് ചിത്രത്തിലുളളത്.

സൈജു കുറുപ്പും അനു മോഹനും ചന്തുനാഥും തുടങ്ങി മലയാളത്തിലെ പ്രമുഖരും ചിത്രത്തില്‍ വേഷമിടും.ഇടുക്കി ജില്ലയിലെ കുളമാവിലുള്ള ഒരു റിസോര്‍ട്ടാണ് ലൊക്കേഷന്‍.













