കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്


കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. 50 ലക്ഷം തൊഴിലാളികള്‍ ഒപ്പിട്ട നിവേദനങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും.ഡല്‍ഹിയിലെ പ്രതിഷേധ പരിപാടികള്‍ക്കിടയില്‍ ഡല്‍ഹി പൊലീസ് നേതാക്കളെ കയ്യേറ്റം ചെയ്‌തെന്ന ആരോപണമുയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെയുള്ള നിലപാടും തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.


ഡല്‍ഹിയില്‍ പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടികളാണ് ഡല്‍ഹി പൊലീസില്‍ നിന്ന് നേരിടേണ്ടിവന്നത്. കേന്ദ്രസര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.




Sharing is Caring