കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തമിഴ്നാട്ടിൽ ട്രെയിനുകൾ റദ്ദാക്കി. വന്ദേഭാരത് അടക്കം 20ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. 12 സർവീസുകൾ പൂർണമായും അഞ്ച് സർവീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്.
ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലേര്‍ട്ടുളള ജില്ലകളില്‍ സ്‌കൂളുകള്‍, കോളേജുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു.














