കൊക്കകോള കമ്പനിയുടെ ഇന്ത്യയിലെ ബില്യണ്‍ ഡോളര്‍, സ്വദേശ പാനീയ ബ്രാന്‍ഡായ തംസ് അപ്പ്, തൂഫാനി ബിരിയാണി ഹണ്ട് സീസണ്‍ 2 പ്രഖ്യാപിച്ചു. ആദ്യത്തേതിന്റെ വിജയകരമായ തുടര്‍ച്ചയായ ഈ പുതിയ അധ്യായം ബിരിയാണി പെയര്‍ രുചി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സെലിബ്രിറ്റി ഷെഫ് രണ്‍വീര്‍ ബ്രാര്‍ വീണ്ടും തലപ്പത്ത് എത്തിയതോടെ, വരാനിരിക്കുന്ന പതിപ്പ് അസാധാരണവും സാഹസികവുമായ പാചക രീതികള്‍ നിറഞ്ഞതായിരിക്കും.
ഡിസ്നി പ്ലസ് ഹോട് സ്റ്റാര്‍ ക്രിയേറ്റീവ് വര്‍ക്ക്സ് കണ്‍സപ്റ്റും നിര്‍മാണവും നിര്‍വഹിച്ച തംസ് അപ്പ് തൂഫാനി ബിരിയാണി ഹണ്ട് സീസണ്‍ 2വില്‍ ഷെഫ് രണ്‍വീര്‍ ബ്രാര്‍ ഹൈദരാബാദ്, ബാംഗ്ലൂര്‍, വിശാഖപട്ടണം, ലഖ്നൗ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ബിരിയാണികളില്‍ ഓരോന്നിന്റെയും അടിസ്ഥാന ഉത്ഭവം മനസിലാക്കാന്‍ ഈ ഏഴ് വ്യത്യസ്ത പ്രദേശങ്ങളും പര്യവേഷണം ചെയ്യുന്നു. ഓരോ ഹോട്ട്സ്പോട്ടിനും പിന്നിലെ പ്രചോദനം കണ്ടെത്തുന്നതിനൊപ്പം രാജ്യത്തെ ഏറ്റവും മികച്ച ബിരിയാണി നിര്‍മാതാക്കളില്‍ 21 പേരുടെ പ്രചോദനകരമായ കഥകള്‍ പ്രത്യേക കഥപറച്ചില്‍ രീതികളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. തംസ് അപ്പ്, ബിരിയാണി, ഷെഫ് ബ്രാര്‍ എന്നിവയുടെ സംയോജനം ”ഏറ്റവും പാരമ്പര്യമുള്ള ബിരിയാണി ഏതാണ്?” എന്ന ഏറ്റവും പഴയ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ലക്ഷ്യമിടുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറുമായി സഹകരിച്ച് സ്‌ക്രീനില്‍ രസകരമായ ഒരു പര്യവേഷണ പര്യടനം അവതരിപ്പിക്കുന്ന ‘തംസ് അപ്പ് തൂഫാനി ബിരിയാണി ഹണ്ട് സീസണ്‍ 2’ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് തൂഫാനി ബിരിയാണി ഹണ്ട് സീസണ്‍ 2 വിനെപ്പറ്റി അഭിപ്രായം പറയവേ കൊക്കകോള സ്പാര്‍ക്ക്ലിംഗ് ഫ്ളേവേഴ്‌സ് വിഭാഗം, ഇന്ത്യ & സൗത്ത് വെസ്റ്റ് ഏഷ്യ ഹെഡ് സുമേലി ചാറ്റര്‍ജി പറഞ്ഞു. ഈ സീസണില്‍ റിച്ചി, സ്മോക്കി ബിരിയാണിക്കൊപ്പം തംസ് അപ്പിന്റെ ക്രിസ്പ് ചെല്ലും ഞങ്ങള്‍ ആഘോഷിക്കുന്നു. ഷെഫ് രണ്‍വീര്‍ ബ്രാര്‍ തന്റെ അസാധാരണമായ കഴിവുകളുമായി തിരികെ വരുന്നതോടെ ഇന്ത്യയിലെ ഏഴ് വൈവിധ്യമാര്‍ന്ന പ്രദേശങ്ങല്‍ നിന്നുള്ള ഏറ്റവും മികച്ച ബിരിയാണി ഞങ്ങള്‍ കണ്ടെത്തുന്നതിനാല്‍ യാത്ര എന്നെത്തേക്കാളും രുചികരമായി മാറും.
ബിരിയാണി ഒരു വിഭവം മാത്രമല്ല, ചരിത്രത്താലും സമ്പന്നമായ പാരമ്പര്യത്താലും ഗന്ധമുള്ള, കാലത്തിലൂടെയും രുചിയിലൂടെയും ഉള്ള ഒരു യാത്രയാണിതെന്ന് ബ്രാന്‍ഡുമായുള്ള തന്റെ സഹകരണത്തെക്കുറിച്ച് സെലിബ്രിറ്റി ഷെഫ് രണ്‍വീര്‍ ബ്രാര്‍ പറഞ്ഞു. തംസ് അപ്പ് തൂഫാനി ബിരിയാണി ഹണ്ടിന്റെ മറ്റൊരു സീസണിലേക്ക് മടങ്ങിയെത്തുന്നതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ബിരിയാണിയുടെ ചരിത്രവും പൈതൃകവും ശക്തമായ രുചികളും ഞങ്ങള്‍ കണ്ടെത്തുന്നു. ഓരോ എപ്പിസോഡും ഒരു സാഹസികതയാണ്. മികച്ച ബിരിയാണി സ്പോട്ടുകള്‍ അന്വേഷിക്കുക, അവരുടെ കഥകള്‍ പഠിക്കുക, ഈ വിഭവം വളരെ പ്രിയങ്കരമാക്കുന്ന രുചികരമായ ഫ്ളേവറുകള്‍ ആസ്വദിക്കുക എന്നിവയാണ് ഓരോ എപ്പിസോഡിലും ഉദ്ദേശിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ക്രിയേറ്റീവ് വര്‍ക്ക്സില്‍ കഥപറച്ചിലിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നത് തുടരുകയും അവരുടെ പ്രേക്ഷകരുമായി അര്‍ത്ഥവത്തായ ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന പരസ്യദാതാക്കളുടെ സങ്കീര്‍ണമായ മാര്‍ക്കറ്റിങ്ങ് ആവശ്യങ്ങള്‍ പരിഹരിക്കുകയും ചെയ്യുമെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പരസ്യ മേധാവി ധ്രുവ് ധവാന്‍ ഷോയെപ്പറ്റി പറഞ്ഞു. തംസ് അപ്പ് തൂഫാനി ബിരിയാണി ഹണ്ട് സീസണ്‍ 1 ഞങ്ങളുടെ പ്രേക്ഷകര്‍ നന്നായി സ്വീകരിച്ചു. അവിസ്മരണീയമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ഗ്ഗാത്മകതയും സാംസ്‌കാരിക പ്രസക്തിയും ഞങ്ങള്‍ എങ്ങനെ സംയോജിപ്പിക്കുന്നു എന്ന് വ്യക്തമാക്കുന്ന മറ്റൊരു സീസണ്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. സീസണ്‍ 2-ഓടെ, ബിരിയാണിയെ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തോട് അടുപ്പിക്കുന്ന വിഭവമാക്കി മാറ്റുന്ന സമ്പന്നമായ രുചികളും പാരമ്പര്യങ്ങളും പര്യവേക്ഷണം ചെയ്തുകൊണ്ട് ഞങ്ങള്‍ പുതിയ ഉയരങ്ങളിലേക്ക് തംസ് അപ്പിനൊപ്പം ഈ യാത്ര നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
തംസ് അപ്പ് തൂഫാനി ബിരിയാണി ഹണ്ട് സീസണ്‍ 2, 2024 ഓഗസ്റ്റ് 28-ന് പൈലറ്റ് എപ്പിസോഡോടെ ആരംഭിക്കും. ഈ സീസണ്‍ ഇന്ദ്രിയങ്ങള്‍ക്ക് ഒരു വിരുന്ന് വാഗ്ദാനം ചെയ്യുന്നതോടൊപ്പം പാചകത്തില്‍ മികച്ചവര്‍ക്ക് പ്രാദേശിക അഭിമാനവും ഓരോ പ്രദേശങ്ങളിലുമുള്ള ബിരിയാണി ആരാധകര്‍ക്ക് അവരുടെ ബിരിയാണി ഏറ്റവും പാരമ്പര്യം നിറഞ്ഞതാണെന്ന ഉറപ്പും നല്‍കുന്നു.













