രണ്ടാം മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ഇന്ന്


രണ്ടാം മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികവും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ ഒന്‍പതാം വാര്‍ഷികവും ഇന്ന്. രണ്ടും വിപുലമായി ആഘോഷിക്കാന്‍ ബിജെപി ഒരുങ്ങി. 2019 മെയ് 30നാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റത്. ഒന്‍പത് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു ഇനി നടപ്പാക്കാന്‍ പോകുന്നവയെക്കുറിച്ചും വിവരിക്കാന്‍ എല്ലാ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി.


ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ന് മുതല്‍ ജൂണ്‍ 30 വരെ മഹാ ജനസമ്പര്‍ക്ക അഭിയാന്‍ എന്ന പേരില്‍ ബിജെപി ജനങ്ങളിലേക്കിറങ്ങി പ്രചാരണം നടത്തും. രാജ്യത്തുടനീളം 50ഓളം റാലികളും പാര്‍ട്ടി സംഘടിപ്പിക്കും. ഇതില്‍ 20ലധികം റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ഉദ്ഘാടനത്തിനു ശേഷം ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു.


2024 തിരഞ്ഞെടുപ്പിന്റെ പൊതുചിത്രവും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രചാരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി യോ?ഗത്തില്‍ വ്യക്തമാക്കി.



Sharing is Caring