രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് മൂന്നാം ദിനം


രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് മൂന്നാം ദിനം. രാവിലെ 7 മണിക്ക് നാഗർകോവിൽ സ്‌കോട്ട് കോളേജിൽ നിന്ന് ആരംഭിച്ച പദയാത്ര 10.30 ഓടെ വിശ്രമത്തിനായി പുലിയൂർ കുറിച്ചിയിൽ തങ്ങും.


തുടർന്ന് നാലുമണിക്ക് പുനരാരംഭിക്കുന്ന പദയാത്ര ഏഴു മണിയോടെ മുളകുംമൂട് സമാപിക്കും.യാത്രയുടെ വിശ്രമവേളകളിൽ വിവിധ മേഖലകളിലെ പ്രമുഖരുമായും, സാധാരണക്കാരുമായും രാഹുൽഗാന്ധി സംവദിക്കും. ഇന്ന് ഉച്ചക്ക് രാഹുൽ മാധ്യമങ്ങളെയും കാണുന്നുണ്ട്.

online news portal

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുകയെന്നതാണ് പദയാത്രയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. ഗാന്ധി മണ്ഡപത്തിൽ നടന്ന പ്രാർഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്.



Sharing is Caring