മാതാ അമൃതാനന്ദമയിക്ക് ഇന്ന് ജന്മദിനം; ആഘോഷങ്ങളില്ല, സാധനാദിനമായി ആചരിക്കും


കൊച്ചി; മാതാ അമൃതാനന്ദമയിയുടെ 68ാം ജന്മദിനം ഇന്ന്. ആഘോഷങ്ങള്‍ ഒഴിവാക്കി സാധനാദിനമായി ആചരിക്കുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. യജ്ഞങ്ങളും പ്രാര്‍ത്ഥനാ ചടങ്ങുകളും ലളിതമായ രീതിയില്‍ കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തില്‍ നടക്കും. കോവിഡിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് ആഘോഷങ്ങളെല്ലാം ഈ വര്‍ഷവും ഒഴിവാക്കുന്നത്.


അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ 193 രാജ്യങ്ങളിലെ ഭക്തര്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥനകളില്‍ മുഴുകും. യജ്ഞങ്ങളും പ്രാര്‍ത്ഥനാ ചടങ്ങുകളും ലളിതമായ രീതിയി‌ലാണ് അമൃതപുരി ആശ്രമത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഗുരുപാദുക പൂജയ്ക്ക് ശേഷം മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശം നല്‍കും. സാധനാനിഷ്ഠകളോടെ ജന്മദിനത്തെ ഭക്തസമൂഹം വരവേല്‍ക്കണമെന്ന് മഠം ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.ലോകമെങ്ങുമുളള ഭക്തര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ചടങ്ങുകള്‍ തല്‍സമയം വീക്ഷിക്കാനാകും.

online news portal



Sharing is Caring