വേനൽക്കാല ഓഫറുകളുമായി ടൈറ്റന്‍ ഐ+


കൊച്ചി: സമ്മര്‍ സ്പെക്ടക്കിള്‍ ഓഫറുമായി കണ്ണട വിപണന രംഗത്തെ മുൻനിര ബ്രാൻഡ് ആയ ടൈറ്റന്‍ ഐ+. ഫ്രെയിമുകള്‍, സണ്‍ഗ്ലാസുകള്‍, ഇരുപതില്‍ അധികം അന്താരാഷ്ട്ര ബ്രാൻഡുകള്‍, ലെൻസുകളും കോണ്ടാക്റ്റ് ലെൻസുകളും എന്നിങ്ങനെ വിവിധ ഉത്പന്നങ്ങള്‍ക്കാണ് ടൈറ്റന്‍ ഐ+ പ്രത്യേക വേനൽക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ രണ്ട് ടൈറ്റന്‍ ഐ+ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം വിലക്കിഴിവും ലഭിക്കും.


വേനൽക്കാല ഓഫറുകളുടെ ഭാഗമായി 750 രൂപ മുതൽ പുതിയ ഫാഷനിലുള്ള ഫ്രെയിമുകള്‍ ലഭിക്കും. 750 രൂപ വിലയ്ക്ക് ബ്ലൂ സെയ്ഫ് ലെൻസുകള്‍, 500 രൂപ വിലയില്‍ ആന്‍റി-റിഫ്ലെക്ടീവ് ലെൻസുകള്‍, 1799 രൂപയ്ക്ക് പ്രോഗ്രസീവ് ലെൻസുകള്‍ എന്നിവയും ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള കണ്ണടകള്‍ക്ക് 999 രൂപയാണ് ഓഫര്‍ വില.


ക്ലാസിക് ഫുള്‍ ഫ്രെയിം മുതല്‍ ഏറ്റവും പുതിയ സെമി റിം ലെസ്, മിനിമലിസ്റ്റ് റിം ലെസ് സ്റ്റൈലുകളില്‍ വരെ ഉള്ള വളരെ ബൃഹത്തായ ഫ്രെയിം ഡിസൈനുകളുടെ ശേഖരം ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നു എന്നതാണ് ഈ വേനൽക്കാല ഓഫറിന്‍റെ മറ്റൊരു പ്രത്യേകത. ജോമട്രിക്കല്‍, സ്ലിം, ഓവർസൈസ്ഡ്, കാറ്റ്-ഐ, സുതാര്യമായവ, വൃത്താകൃതിയിലും ചതുരത്തിലുമുള്ളവ തുടങ്ങി വേറിട്ട അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതും ഓരോ വ്യക്തിത്വത്തിനും അനുഗുണമായതുമായ വൈവിധ്യമാർന്ന സ്റ്റൈലുകളില്‍ ഫ്രെയിമുകള്‍ ലഭ്യമാണ്.

ഏറ്റവും അടുത്തുള്ള ടൈറ്റന്‍ ഐ+ സന്ദർശിച്ചോ അല്ലെങ്കില്‍ ഓണ്‍‌ലൈൻ ഷോപ്പിംഗിലൂടെയോ ടൈറ്റന്‍ ഐ+ന്‍റെ വേനൽക്കാല ഓഫര്‍ സ്വന്തമാക്കാം. ഓണ്‍‌ലൈൻ ഷോപ്പിംഗിനു https://bit.ly/46mx0aL എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



Sharing is Caring