അമേരിക്കയിലെ ലാസ് വേഗാസിലെ നെവാദ സര്‍വകലാശാല കാമ്ബസില്‍ ബുധനാഴ്ച തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.പ്രാദേശിക സമയം ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കാമ്ബസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ലാസ് വേഗാസ് മെട്രോപോളിറ്റന്‍ പോലീസ് അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.

സര്‍വകലാശാലയ്ക്കകത്തെ കെട്ടിടങ്ങള്‍ ഓരോന്നായി പോലീസ് ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് ആളുകളോട് സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ സര്‍വകലാശാല അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വളരെ വ്യവസ്ഥാപിതമായാണ് പോലീസ് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചതെന്ന് സര്‍വകലാശാല സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.













