തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമായി


വടകര :മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് ബഹുമാനപ്പെട്ട കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.


കോവിഡ്മൂലം കഴിഞ്ഞ രണ്ട് പ്രാവശ്യം സ്കൂൾ കലാമേളകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ നിന്നും മാറി കൗമാര കലകളുടെ അവിസ്മരണീയമായ മുഹൂർത്തങ്ങൾക്കാണ് മേമുണ്ട സാക്ഷ്യം വഹിക്കുന്നത്.


തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീലത അധ്യക്ഷത വഹിച്ച ചടങ്ങിൽ കലോത്സവത്തിന്റെ ഭാഗമായി മേമുണ്ട സ്കൂൾ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ നിർമ്മിച്ച ചിലമ്പൊലി ഡോട്ട് കോം എന്ന വെബ്ബ്സൈറ്റ് എംഎൽഎ കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കലോത്സവ ലോഗോ രൂപകൽപന ചെയ്ത മേമുണ്ട സ്കൂൾ അധ്യാപകൻ ടി കെ പ്രമോദ് കുമാറിന് ചടങ്ങിൽ തോടന്നൂർ എഇഒ സി കെ ആനന്ദ്കുമാർ ഉപഹാരസമർപ്പണം നടത്തി. മേമുണ്ട സ്കൂൾ പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള, ആയഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരള, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സുബീഷ്, വാർഡ് മെമ്പർ സിമി, മേമുണ്ട സ്കൂൾ ഹെഡ്മാസ്റ്റർ പി കെ ജിതേഷ്, വില്യാപ്പള്ളി എംജെ സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ മാണിക്കോത്ത്, മേമുണ്ട സ്കൂൾ മാനേജർ എം നാരായണൻ, പിടിഎ പ്രസിഡണ്ട് ഡോ എം വി തോമസ്, മദർ പിടിഎ പ്രസിഡണ്ട് ജയശ്രീ ദിലീപ്, എൻ പി പ്രകാശ് കുമാർ, ഷാഫി ഒ എം, വി ബാലകൃഷ്ണൻ, എം സന്തോഷ് കുമാർ, പി പി പ്രഭാകരൻ എന്നിവർ സംസാരിച്ചു.
സ്വീകരണ കമ്മിറ്റി കൺവീനർ പി പവിത്രൻ നന്ദിയും പറഞ്ഞു.

മത്സരങ്ങൾ ഒരു ദിവസം പിന്നിടുമ്പോൾ യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി മേമുണ്ട സ്കൂൾ മുന്നിലാണ്.

ഹയർസെക്കണ്ടറി വിഭാഗത്തിൽ വില്യാപ്പള്ളി എംജെവിഎച്ച്എസ്എസും, എൽ പി വിഭാഗത്തിൽ പൊൻമേരി എൽപിഎസും മുന്നിലാണ്



Sharing is Caring