ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരി മാറ്റിയ നിലയില്‍;പൊലീസ് അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍


പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് മത്സരം മുറുകുന്നതിനിടെ പുതിയ ആരോപണവുമായി യുഡിഎഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരി മാറിയ സംഭവത്തില്‍ അട്ടിമറിയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.സംഭവത്തില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ന വൈകിട്ട് സിഎംഎസ് കോളജിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണു വാഹനത്തിന്റെ വീല്‍നട്ട് ഇളകിയതായി കണ്ടെത്തിയത്.


വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി ടയര്‍ നട്ടുകള്‍ മുറുക്കിയാണു യാത്ര തുടര്‍ന്നത്. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. വലിയൊരു അപകടസാധ്യതയുണ്ട് സത്യം പുറത്തുവരണം. വലിയ അപകടത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടതെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.




Sharing is Caring