ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വി സിമാരുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും


ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വൈസ് ചാന്‍സിലര്‍മാരുടെ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ നോട്ടീസിന്മേല്‍ തുടര്‍നടപടി എടുക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വി.സിമാരുടെ ഹര്‍ജികള്‍. നോട്ടീസില്‍ മറുപടി നല്‍കണമോ വേണ്ടയോ എന്ന് വി.സിമാര്‍ക്ക് തീരുമാനിക്കാമെന്നും വി.സിയായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരുമെന്നും കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന്റെ നിയമ സാധുത പരിശോധിക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനിടെ ഗവര്‍ണ്ണറുടെ പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികളും കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.




Sharing is Caring