സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങളില്‍ വി സി ഇന്ന് ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും

കേരള സര്‍വകലാശാല സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങളില്‍ വി സി ഇന്ന് ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിന് അധ്യക്ഷം വഹിച്ചത് ചട്ട ലംഘനാമാണെന്ന നിലയില്‍ ആകും റിപ്പോര്‍ട്ട് എന്നാണ് സൂചന.

സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കേണ്ടെന്ന് തീരുമാനമെടുത്ത യോഗത്തിന്റെ മിനിറ്റ്‌സില്‍ താന്‍ ഒപ്പിട്ടിട്ടില്ല എന്നും വിസി അറിയിക്കും ഒപ്പം ഗവര്‍ണറുടെ പ്രതിനിധികളും യുഡിഎഫും ഉം മുന്നോട്ട് വച്ച പേരുകളും കൈ മാറും. വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെനറ്റ് തീരുമാനം ഗവര്‍ണര്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. യോഗ തീരുമാനം റദ്ദാക്കിയാല്‍ സര്‍വ്വകലാശാല കോടതിയില്‍ പോകും

Spread the love

Leave a Reply

Your email address will not be published. Required fields are marked *