ഹോര്‍മുസ് കടലിടുക്കിനു ചുറ്റും എഫ് 16 പോര്‍വിമാനങ്ങളെ വിന്യസിക്കാന്‍ തീരുമാനിച്ച് യുഎസ്


വാഷിങ്ടണ്‍ ഒമാനും ഇറാനും ഇടയിലുള്ള തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനു ചുറ്റും സൈനികസാന്നിധ്യം ശക്തമാക്കാനുള്ള നീക്കവുമായി അമേരിക്ക. ഹോര്‍മുസ് തീരത്ത് എഫ് 16 പോര്‍വിമാനങ്ങളെയാണ് അമേരിക്ക വിന്യസിക്കുക.കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുക്കുന്നത് തടയാനാണ് യുദ്ധവിമാനങ്ങള്‍ അയക്കുന്നതെന്ന് പെന്റഗണ്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.


മധ്യപൗരസ്ത്യ ദേശത്ത് ഇറാന്‍– റഷ്യ– സിറിയ ബന്ധം ശക്തമാകുന്നതിനിടെയാണ് അമേരിക്കയുടെ ശക്തമായ നീക്കം. ഒരാഴ്ചയിലേറെയായി മേഖലയില്‍ എ 10 അറ്റാക്ക് വിമാനങ്ങള്‍ പട്രോളിങ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് എഫ് 16 വിമാനങ്ങളും അമേരിക്ക അയക്കുന്നത്.




Sharing is Caring