തുര്‍ക്കിക്ക് അടിയന്തര സഹായത്തിനായി 85 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് അമേരിക്ക


ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിക്ക് അടിയന്തര സഹായത്തിനായി 85 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് അമേരിക്ക. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ സഹായം എത്തിക്കുന്നതിനാണ് ധനസഹായം നല്‍കുന്നതെന്ന് യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് അറിയിച്ചു.


ആളുകള്‍ക്ക് ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്താനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ഈ ഫണ്ട് സഹായകമാകുമെന്ന് യുഎസ്എഐഡി വ്യക്തമാക്കി.




Sharing is Caring