രണ്ട് ദിവസത്തെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

രണ്ട് ദിവസത്തെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ബ്രഹ്‌മപുരം വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സംസ്ഥാന എക്‌സിക്യുട്ടിവില്‍ ഉയര്‍ന്ന ആവശ്യം സംസ്ഥാന കൗണ്‍സിലിലും ചര്‍ച്ചയാകും.ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹ സമിതി യോഗത്തിലാണ് ബ്രഹ്‌മപുരം തീപിടുത്തത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നത്. മുല്ലക്കര രത്‌നാകരനാണ് അന്വേഷണം ആവശ്യപ്പെട്ടത്.

ബ്രഹ്‌മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമെന്ന് മുതിര്‍ന്ന നേതാവ് മുല്ലക്കര രത്‌നാകരന്‍ യോഗത്തില്‍ വിമര്‍ശിച്ചു.നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചര്‍ച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്. ബ്രഹ്‌മപുരം അഗ്‌നിബാധയില്‍ അട്ടിമറി സാധ്യതകള്‍ സര്‍ക്കാര്‍ തള്ളുമ്പോള്‍ ആണ് എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷി ഭിന്ന നിലപാട് സ്വീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *