താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വിനോദസഞ്ചാരികളുമായി പോകുമ്പോഴായിരുന്നു അപകടം.

ചുരം കയറുകയായിരുന്ന ട്രാവലറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ പുറത്തിറങ്ങി. തുടർന്ന് ബാക്കിയുളളവരെയും പുറത്തിറക്കുകയായിരുന്നു. കോഴിക്കോട് നിന്നും വയനാട് കാക്ക വയലിലേക്ക് വിനോദയാത്രയ്‌ക്കു പോയ 17 അംഗസംഘം സഞ്ചരിച്ച ട്രാവലറിൽ ആണ് യാത്രാമദ്ധ്യേ തീപിടിച്ചത്.

താമരശേരി ചുരത്തിന്റെ ആറാം വളവിനും ഏഴാം വളവിനും ഇടയിലായിരുന്നു സംഭവം. ട്രാവലറിൽ നല്ലതുപോലെ തീ പടർന്നിരുന്നു. ഫയർഫോഴ്സും താമരശ്ശേരി പോലീസും സ്ഥലത്തെത്തിയാണ് തീ അണച്ചത്.

കാറുകൾക്ക് ഉൾപ്പെടെ ഓട്ടത്തിനിടയിൽ തീപിടിക്കുന്നത് പതിവാണെങ്കിലും വലിയ വാഹനങ്ങളായ ട്രാവലർ ഉൾപ്പെടെയുളളവയിൽ ഇത്തരം അപകടങ്ങൾ അപൂർവ്വമാണ്. വാഹനത്തിലെ എന്ത് തകരാറാണ് തീപിടിക്കാൻ കാരണമെന്ന് വിശദമായി പരിശോധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *