താമരശ്ശേരിയില്‍ നിന്ന് കൊട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി


കോഴിക്കോട്:കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് കൊട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി. വ്യാപാരിയായ മുഹമ്മദ് അഷറഫ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. ഇയാള്‍ക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടയാണ് ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിയത്.


ബെല്‍റ്റ് കഴുത്തിലിട്ട് കാറിലേക്ക് വലിച്ചു കയറ്റി. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കൊല്ലത്താണ് ഇറക്കിവിട്ടത്. എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്നും അറിയില്ലെന്ന് അഷ്റഫ് പറഞ്ഞു.. കൊല്ലത്ത് നിന്ന് ബസ് കയറി കോഴിക്കോട്ടെത്തി. തട്ടിക്കൊണ്ട് പോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പറയുന്നു.

online news portal

തട്ടിക്കൊണ്ടുപോകുമ്പോള്‍ കണ്ണുകെട്ടിയിരുന്നു. ഹെല്‍മറ്റ് ധരിപ്പിക്കുകയും മര്‍ദിക്കുകയും കയ്യിലും കാലിലും പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബെല്‍റ്റ് കൊണ്ട് മുറുക്കിയ പാടുകളുണ്ട്. അക്രമികള്‍ കയ്യിലുണ്ടായിരുന്ന ഫോണും ഹെല്‍മറ്റും പിടിച്ചെടുത്തു. തട്ടിക്കൊണ്ടുപോയവരില്‍ ഒരാളെ പരിചയമുണ്ടെന്നും അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

തട്ടിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങള്‍ കണ്ടെത്തിയ പൊലീസ് സുമോ വാഹനം ഓടിച്ചിരുന രണ്ടത്താണി സ്വദേശി മുഹമ്മദ് ജവഹറിന്നെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിതിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണ കവര്‍ച്ച കേസ് പ്രതി അലി ഉബൈറാന്റെ സഹോദരങ്ങളായ ഹബീബു റഹ്‌മാന്‍ മുഹമ്മദ് നാസ് എന്നിവരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.



Sharing is Caring