കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതിയില്‍ അധ്യാപകന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും


എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതിയില്‍ അധ്യാപകന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.കോളജിലെത്തിയാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. അതേസമയം അധ്യാപകനെ അപമാനിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കോളജ് അധികൃതര്‍ പരാതി നല്‍കിയിരുന്നെങ്കിലും നിലവിൽ കേസെടുത്തിട്ടില്ല.


ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.




Sharing is Caring