ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പ് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.വാരണാസി ജില്ലാ കോടതിയിലാണ് പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നൂറു ദിവസത്തിലേറെയായി നടത്തിയ സര്‍വേ റിപ്പോര്‍ട്ട് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം മുദ്രവച്ച കവറിലാണ് ജില്ലാ കോടതിയില്‍ സമര്‍പ്പിക്കുക.
ക്ഷേത്രം തകര്‍ത്താണോ പള്ളി നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയാനാണ് സര്‍വേ നടത്തിയത്. നേരത്തെ ശിവലിംഗം കണ്ടെത്തിയ ഭാഗം ഒഴിവാക്കിയാണ് സര്‍വേ നടത്തിയത്.














