
ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് പരാതി പരിഗണിക്കുക.
ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദിറില്‍ നടത്തുന്ന സമരം ആറാം ദിനത്തിലേക്ക് കടന്നു.
പരാതിയിലുളള ആരോപണങ്ങള്‍ ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഏഴു പേര്‍ ചേര്‍ന്നാണ് ഹരജി നല്‍കിയത്.

