ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്ബരയിലെ രണ്ടാം മത്സരം സമനിലയില്‍. അഞ്ചാം ദിനം പൂര്‍ണമായും മഴ കളിച്ചതോടെ മത്സരം ഉപേക്ഷിച്ച് ഇരുടീമും സമനിലയില്‍ പിരിയുകയായിരുന്നു.ഇതോടെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ 1-0ത്തിന് പരമ്ബര സ്വന്തമാക്കി.
അവസാനദിനമായ തിങ്കളാഴ്ച വെസ്റ്റ് ഇൻഡീസിന്റെ എട്ടുവിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നു. എന്നാല്‍, മഴ ഇന്ത്യൻ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി.

നാലാം ദിനം രണ്ടാം ഇന്നിങ്സില്‍ അതിവേഗം 181 റണ്‍സടിച്ച് ഡിക്ലയര്‍ ചെയ്ത ഇന്ത്യ എതിരാളികള്‍ക്കു മുന്നില്‍വെച്ച ലക്ഷ്യം 365 ആയിരുന്നു. ഞായറാഴ്ച അവസാന സെഷനില്‍ വിൻഡീസിന്റെ രണ്ടുവിക്കറ്റുകളും വീഴ്ത്തി ജയത്തിലേക്ക് അടുത്തു.
എന്നാല്‍ അവസാന ദിനം ഒറ്റ പന്ത് പോലും എറിയാൻ സാധിക്കാതെ മത്സരം ഉപേക്ഷിച്ചതോടെ പരമ്ബര തൂത്തുവാരാം എന്നുള്ള ഇന്ത്യൻ പ്രതീക്ഷയും ഇല്ലാതായി. സ്കോര്‍: ഇന്ത്യ 438, രണ്ടിന് 181 ഡിക്ല. വെസ്റ്റ് ഇൻഡീസ് 255, രണ്ടിന് 76.ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.













