വിവാദ ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരും

വിവാദ ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരുമെന്ന് വിദ്യാർത്ഥി യുവജന സംഘടനകൾ. ക്യാമ്പസുകൾ കേന്ദ്രീകരിച്ചും പൊതു ഇടങ്ങളിലുമാണ് പ്രദർശനം. തടയുമെന്ന് സംഘപരിവാർ സംഘടനകൾ നിലപാടെടുത്തെങ്കിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇടങ്ങളിലെല്ലാം പ്രദർശനം നടന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കരുതൽ നടപടികളുമായി പൊലീസും രംഗത്തെത്തി.

വിലക്കുകൾ മറികടന്ന് ബി ബി സി ഡോക്യുമെന്ററി പ്രദര്ശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് അവർത്തിക്കുന്നതിനിടെ ചർച്ചയായി അനിൽ ആന്റണിയുടെ നിലപാട്. ബിജെപിയോടുള്ള വിയോജിപ്പിനിടയിലെയും ബിബിസി നിലപാട് യോജിക്കാൻ കഴിയില്ലെന്നാണ് എ കെ ആന്റണിയുടെ മകൻ അഭിപ്രായപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *