യാത്രാ മാര്‍ഗം പുതുക്കാം; ടാറ്റാ മാജിക് ബൈ-ഫ്യുവല്‍ തെരഞ്ഞെടുക്കാന്‍ അഞ്ച് കാരണങ്ങള്‍

ഉത്തര്‍പ്രദേശിലെ തിരക്കേറിയ തെരുവുകള്‍ മുതല്‍ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങള്‍ വരെ, ടാറ്റ മാജിക് അവരുടെ ലാസ്റ്റ് മൈല്‍ യാത്രയില്‍ രാജ്യത്തുടനീളം ലക്ഷക്കണക്കിന് യാത്രക്കാരെ വിജയകരമായി എത്തിച്ചു. ഈ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, കമ്പനി അടുത്തിടെ ടാറ്റ മാജിക് ബൈ-ഫ്യൂവല്‍ പുറത്തിറക്കി. മൂല്യവര്‍ധിത ഫീച്ചറുകളുടെ ശ്രേണിയില്‍ വിശ്വസനീയമായ പ്രകടനത്തെ തടസമില്ലാതെ സമന്വയിപ്പിക്കുന്ന ഈ വാഹനം ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്നു.

അടുത്തിടെ പുറത്തിറക്കിയ ടാറ്റ മാജിക് ബൈ-ഫ്യുവല്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ അനുയോജ്യമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നതിനുള്ള 5 കാരണങ്ങള്‍ ഇതാ,

നൂതനമായ ഐ.സി.എന്‍.ജി സാങ്കേതികവിദ്യ: ടാറ്റ മോട്ടോഴ്സിന്റെ നൂതന ഐ.സി.എന്‍.ജി സാങ്കേതികവിദ്യയോടെയാണ് മാജിക് ബൈ-ഫ്യുവല്‍ വരുന്നത്. ഇത് സി.എന്‍.ജിക്കും പെട്രോളിനും ഇടയില്‍ തടസ്സമില്ലാത്ത മാറ്റം ഉറപ്പാക്കുന്നു. ഇത് സമയം ലാഭിക്കുക മാത്രമല്ല, വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ധന ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു, ഇത് കൂടുതല്‍ സാമ്പത്തികലാഭം ഉണ്ടാക്കിത്തരുന്നു. കൂടാതെ, വാഹനം സി.എന്‍.ജി മോഡിലാണ് സ്റ്റാര്‍ട്ടാവുന്നത്. ഇത് ഇന്ധനക്ഷമത കൂടുതല്‍ വര്‍ധിപ്പിക്കുന്നു.

സമാനതകളില്ലാത്ത ശ്രേണിയിലുള്ള ഉയര്‍ന്ന ഇന്ധനക്ഷമത: 60 ലിറ്റര്‍ സി.എന്‍.ജി ടാങ്കും 5 ലിറ്റര്‍ പെട്രോള്‍ ടാങ്കും സംയോജിപ്പിച്ച് ടാറ്റ മാജിക് ബൈ-ഫ്യുവല്‍ ഒറ്റത്തവണ പൂര്‍ണമായും നിറച്ചാല്‍ ഏകദേശം 300 കിലോമീറ്റര്‍ ക്യുമുലേറ്റീവ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ ഇരട്ട-ഇന്ധന സംവിധാനം പെട്രോള്‍ നല്‍കുന്ന ഫ്‌ളക്‌സിബിലിറ്റിയും വിപുലീകൃത റെയ്ഞ്ചും നല്‍കുന്നതിനൊപ്പം സി.എന്‍.ജിയുടെ സാമ്പത്തിക ആനുകൂല്യവും ഉറപ്പാക്കുന്നു. ഒപ്പം ഇന്ധനക്ഷമതയെക്കുറിച്ചുള്ള ഉത്കണ്ഠ ഒഴിവാക്കുകയും ദൈര്‍ഘ്യമേറിയ റൂട്ടുകള്‍ക്കും വിവിധ ഭൂപ്രദേശങ്ങള്‍ക്കും അനുയോജ്യമാക്കുകയും ചെയ്യുന്നു.

ഉടമസ്ഥതയുടെ ആകെ ചെലവില്‍ കുറവ്: റേഡിയല്‍ ടയര്‍, ഗിയര്‍ഷിഫ്റ്റ് അഡൈ്വസര്‍, മെച്ചപ്പെടുത്തിയ ഡ്രൈവര്‍ എര്‍ഗണോമിക്സ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകളും സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന സീറ്റിംഗ് കപ്പാസിറ്റി 9+ ഡി ഉള്ളതിനാല്‍, ടാറ്റ മാജിക് ബൈ-ഫ്യുവല്‍ ഇന്ധന ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യുന്നു, അതുവഴി പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നു. മെച്ചപ്പെടുത്തിയ ഡ്രൈവര്‍ സുരക്ഷാ ഫീച്ചറുകള്‍ കൂടുതല്‍ സുഖകരവും കാര്യക്ഷമവുമായ ഡ്രൈവിംഗ് അനുഭവത്തിന് സംഭാവന നല്‍കുന്നു, ആത്യന്തികമായി വാഹനത്തിന്റെ ജീവിതചക്രത്തില്‍ അറ്റകുറ്റപ്പണികളും പ്രവര്‍ത്തന ചെലവുകളും കുറയ്ക്കാന്‍ സഹായിക്കുന്നു.

വിപുലമായ സുരക്ഷയും സൗകര്യവും: ടാറ്റ മാജിക് ബൈ-ഫ്യുവല്‍ ഡിസൈനില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സുരക്ഷയും സൗകര്യവും പ്രധാനമാണ്. 3 പോയിന്റ് ഇ.എല്‍.ആര്‍ സീറ്റ് ബെല്‍റ്റ്, മൂന്ന് എമര്‍ജന്‍സി ബട്ടണുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഇറക്കുമതി ചെയ്ത സി.എന്‍.ജി ഘടകങ്ങള്‍, സെഗ്മെന്റിലെ ഏറ്റവും വിശാലമായ ഇന്റീരിയര്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ക്കൊപ്പം, ഇത് എല്ലാവര്‍ക്കും സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നു. അത് വിദ്യാര്‍ത്ഥികളുടെ ഗതാഗതത്തിനോ ജീവനക്കാരുടെ യാത്രയ്ക്കോ ലാസ്റ്റ് മൈല്‍ മൊബിലിറ്റിക്കോ വേണ്ടിയാണെങ്കിലും, ടാറ്റ മാജിക് ബൈ-ഫ്യുവല്‍ വിശ്വാസ്യതയും മനസ്സമാധാനവും ഉറപ്പാക്കുന്നു.

അസാധാരണമായ വാറന്റിയും വിശ്വാസ്യതയും: രണ്ടു വര്‍ഷം അല്ലെങ്കില്‍ 72,000 കിലോമീറ്റര്‍ അസാധാരണമായ വാറന്റിയോടെ ടാറ്റ മാജിക് ബൈ-ഫ്യുവലിന്റെ വിശ്വാസ്യതയില്‍ ടാറ്റ മോട്ടോഴ്സ് നിലകൊള്ളുന്നു.

വിശ്വസനീയവും മോടിയുള്ളതുമായ വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുമെന്ന കമ്പനിയുടെ വാഗ്ദാനത്തോടൊപ്പം ഈ ഉറപ്പ്, ഫ്‌ളീറ്റ് ഉടമകള്‍ക്കും വ്യക്തിഗത ഓപ്പറേറ്റര്‍മാര്‍ക്കും ഒരുപോലെ മനസ്സമാധാനം ഉറപ്പാക്കുന്നു.

ടാറ്റ മാജിക് ബൈ-ഫ്യുവല്‍ തിരഞ്ഞെടുക്കുന്നത് കാര്യക്ഷമതയും വിശ്വാസ്യതയും സൗകര്യവും നല്‍കുന്ന ഒരു വാഹനം ഉറപ്പാക്കുന്നു. നിങ്ങള്‍ ഒരു ഫ്‌ലീറ്റ് ഉടമയോ, ഒരു വ്യക്തിഗത ഓപ്പറേറ്ററോ അല്ലെങ്കില്‍ ഒരു യാത്രക്കാരനോ ആകട്ടെ, വാഹനം നിങ്ങളുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മറികടക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, സുരക്ഷിതവും സുഖകരവുമായ യാത്ര പ്രദാനം ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *