സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍ എന്നീ നിര്‍ദേശങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിസഭയും. അങ്ങനെ ചെയ്താല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിസഭയുടെയും നിലപാട് .
സുപ്രീം കോടതി വിധിന്യായങ്ങള്‍ക്കും വിരുദ്ധമാകുമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് വിയോജിപ്പെന്നാണ് ഉന്നതവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമായി ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ അവതരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്രമന്ത്രിസഭ വിയോജിപ്പ് രേഖപ്പെടുത്തിയത്.’ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ രണ്ട് നിര്‍ദേശങ്ങളോട് വിയോജിപ്പ് അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗ ലൈംഗികത എന്നിവ ക്രിമിനല്‍ കുറ്റമാക്കുന്നതിനോടുള്ള വിയോജിപ്പാണ് നരേന്ദ്രമോദിയും ഓഫീസും അറിയിച്ചത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അത് സുപ്രീംകോടതിക്കും അതിന്റെ വിധിന്യായങ്ങള്‍ക്കും വിരുദ്ധമാണ് എന്നുമാണ് നിലപാട്’, ക!േന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.













