കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മര്‍ദ്ദനമെന്ന് പൊലീസ്


കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മര്‍ദ്ദനമെന്ന് പൊലീസ്. യുവതിയുടെ ആണ്‍സുഹൃത്തായ പ്രതി ആഗില്‍ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. കാലിന്റെ മുട്ടിന് താഴെയും കയ്യിലും മര്‍ദ്ദനമേറ്റിട്ടുണ്ട്.


പാസ്‌പോര്‍ട്ട് കീറി നശിപ്പിച്ചെന്നും മൊഴിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രതിയായ യുവാവിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി.സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.


ഇയാളുടെ വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ആഗിലിന്റെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാച്ചുണ്ട് പൊലീസാണ് രാത്രി ഇവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.



Sharing is Caring