വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സാമ്പത്തിക സഹായത്തിന് സന്ദേശമയച്ച് തലശേരി സ്വദേശിനിയുടെ കാല്‍ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘംതട്ടിയെടുത്തുവെന്ന പരാതിയില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി. തലശേരി നഗരത്തിലെ ഒ.വി റോഡിലെ എ.യു ഷമീല (49)യുടെ 25,000 രൂപയാണ് നഷ്ടമായത്.ഷമീലയുടെ സുഹൃത്തായ അജ്മല്‍ കക്കോവ് എന്നയാളുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടിയത്.
അജ്മലിന്റെ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ നിന്ന് ഷമീലയോട് അടിയന്തരമായി പണം അയക്കാന്‍ സന്ദേശം ലഭിക്കുകയായിരുന്നു.ഇത് സത്യമാണെന്ന് കരുതി ഗൂഗിള്‍പേ വഴി ഷമീല പണമയക്കുകയായിരുന്നു.പിന്നീട് അജ്മലിനെ ബന്ധ പ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ഇതിനെ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്.














