‘മിസ്സിങ് ഗേള്‍’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി


ഫൈന്‍ ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘മിസ്സിങ് ഗേള്‍’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
“മിസ്സിങ് ഗേള്‍ ” മെയ് 12ന് തീയേറ്ററുകളില്‍ എത്തും.


സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിപാദിച്ചൊരുക്കിയ ചിത്രമാണ് ‘മിസ്സിങ് ഗേള്‍’. നവാഗതനായ അബ്ദുള്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അവള്‍ ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനില്‍ പുറത്തുറങ്ങുന്ന ചിത്രത്തില്‍ പുതുമുഖ സഞ്ജു സോമനാഥാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതരായ വിശാല്‍ വിശ്വനാഥനും അഫ്സല്‍ കെ അസീസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.


സംവിധാകന്‍, തിരക്കഥാകൃത്ത്, നായകന്‍, നായിക, സംഗീത സംവിധാകന്‍ ഉള്‍പ്പടെ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ‘മിസ്സിങ് ഗേള്‍’ ഔസേപ്പച്ചന്‍ വാളക്കുഴിയുടെ 21മത്തെ സിനിമയാണ്. ആദ്യ ചിത്രം ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതല്‍ അവസാനം പുറത്തിറങ്ങിയ ‘ഒരു അഡര്‍ ലവ്’ വരെയുള്ള ചിത്രങ്ങളിലൂടെ ഒരു പിടി പുതുമുഖങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍ വാളക്കുഴി. ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിന്‍ സത്യയും കൈകാര്യം ചെയ്യുന്നു.



Sharing is Caring