
പത്തനംതിട്ട: മുളക്കുഴയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അമിത രക്ത സ്രാവത്തോടെ തുടർന്ന് യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും.
സംഭവത്തെ തുടർന്ന് ഇന്നലെ യുവതിയേയും അമ്മയെയും ചോദ്യം ചെയ്തെങ്കിലും വ്യക്തമല്ലാത്ത മറുപടിയാണ് അവർ പൊലീസിന് നൽകിയത്.മുളക്കുഴയിലാണ് നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ചെങ്ങന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. അതേസമയം കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ കുഞ്ഞ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ ചികിത്സയിലാണ്.

