സർക്കാരിന്റെ നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി


pinarayi

സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പയ്യന്നൂരിൽ നടക്കുന്ന പ്രഭാത യോഗത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.യോഗം ആരംഭിച്ചു, മണ്ഡലത്തിലെ പൗര പ്രമുഖർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.


ഇന്നലെ കാസര്‍കോട് നടന്ന പ്രഭാതയോഗത്തില്‍ ലീഗ് നേതാവ് എന്‍എ അബൂബക്കര്‍ പങ്കെടുത്തത് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.പിന്നീടിത് ഏറെ വിവാദമാവുകയും ലീഗിനെ വെട്ടിലാക്കുകയും ചെയ്തിരുന്നു. നവകേരള സദസ് ഇന്ന് കണ്ണൂരിലെ വിവിധ മണ്ഡലങ്ങളിലാണ് നടക്കുന്നത്.




Sharing is Caring