മണിപ്പൂരിൽ കുകി യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയില്‍.സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ കർശനനടപടി സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.ഹെറാദാസ് (32) ആണ് അറസ്റ്റിലായത്.
തൗബാൽ ജില്ലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തത്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചു. കുകി വിഭാഗത്തിൽപ്പെട്ട ഇവരെ സമീപത്തെ വയലിൽ വെച്ച് കൂട്ട ബലാത്സംഗം ചെയതതായി കുകി ഗോത്ര സംഘടന ആരോപിച്ചു.













