വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് നീങ്ങി വന്‍ അപകടം ഒഴിവായി


പാലക്കാട്: വാളയാറില്‍ നിര്‍ത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് റോഡിന്റെ മറുവശം കടന്ന് ഇടിച്ചു നിന്നു. വാളയാര്‍ ആര്‍ ടി ഒ ഔട്ട് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുന്നതിനായി നിര്‍ത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് എതിര്‍വശത്തെ ട്രാക്കിലേക്ക് കടന്ന് ഇടിച്ചു നില്‍ക്കുകയായിരുന്നു.


ഈ സമയം മറ്റ് വാഹനങ്ങള്‍ റോഡിലൂടെ കടന്ന് പോകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ലോറി പുറകോട്ട് ഉരുണ്ടുമാറിയപ്പോള്‍ പുറകില്‍ നിന്നും ഒരു കാര്‍ വന്നെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. ഗിയര്‍ മാറി വീണതാണ് ലോറി പുറകോട്ട് പോകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.




Sharing is Caring