കൊയിലാണ്ടിയില്‍ ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസ് സംഘത്തിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം


കൊയിലാണ്ടിയില്‍ ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസ് സംഘത്തിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം. പരുക്കേറ്റ കൊയിലാണ്ടി സ്റ്റേഷനിലെ എഎസ്‌ഐ വിനോദ് ഇപ്പോള്‍ ചികിത്സയിലാണ്. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ ചെന്നപ്പോഴായിരുന്നു ആക്രമണം.


കാപ്പാട് സ്വദേശി റൗഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ആക്രമണത്തില്‍ പൊലീസ് വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പൊലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ റൗഫ് കമ്പിവടി കൊണ്ട് എഎസ്‌ഐയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പൊലീസുകാര്‍ സംഭവസ്ഥലത്തേക്ക് എത്തുകയും യുവാവിനെ കൂട്ടമായി കീഴ്‌പ്പെടുത്തുകയുമായിരുന്നു.


ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിക്കുന്നു. ഒരു കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ ഭാര്യയെ ആക്രമിച്ചത്.



Sharing is Caring