വീട് സൗജന്യമായി വൈദ്യുതീകരിച്ചു നൽകി


കൊയിലാണ്ടി: KSEB വർക്കേഴ്സ് അസോസിയേഷൻ CITU കൊയിലാണ്ടി നോർത്ത് യൂനിറ്റിൻ്റെ നേതൃത്വത്തിൽ വരകുന്നിലെ കണിയാംകണ്ടി ജാനുഅമ്മയുടെ വീട് സൗജന്യമായി വൈദ്യുതീകരിച്ചു നൽകി.


നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാനും 27 വാർഡ് കൗൺസിലറുമായ കെ.ഷിജു ഉദ്ഘാടനം ചെയ്യ്ത ചടങ്ങിന്
കെ.കെ സുരേഷ്കുമാർ സ്വാഗതവും
എം.ഷാജി അധ്യക്ഷനുമായി.


സീനിയർ സൂപ്രണ്ട് ശശിന്ദ്രൻ.കെ (ഓഫീസേഴ്സ് ഫെഡറേഷൻ)
ബിജു മാസ്റ്റർ (CPM വരകുന്ന് ബ്രാഞ്ച് സെക്രട്ടറി)
തുടങ്ങിയവർ ആംശസയർപ്പിച്ച് സംസാരിച്ച ചടങ്ങിന് സ: ഇ.ഗിരീഷ് നന്ദിയും പറഞ്ഞു.