ബ്രഹ്മപുരം തീപിടിത്തത്തിന്റെ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും


/munambam-land-case-high-court-will-hear-petition-filed-by-the-waqf-board-today

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. കൊച്ചി കോർപറേഷനിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ കരാർ രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


ഈ രേഖകൾ കോർപറേഷൻ ഇന്നു കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്തുടനീളം മാലിന്യ സംസ്‌കരണത്തിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ മൂന്ന് അമിക്കസ് ക്യൂറിമാരെയും കോടതി നിയോഗിച്ചിട്ടുണ്ട്.




Sharing is Caring