സോളാര്‍ കേസിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും ചില രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയെന്ന പരാതിയില്‍ ഹൈക്കോടതി സി ബി ഐ യോട് വിശദീകരണം തേടി.
പരാതിക്കാരിയുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സിബിഐയും സര്‍ക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണം.
സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് തന്നെ ചൂഷണം ചെയ്ത രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള സിബിഐ അന്വേഷണം കാര്യക്ഷമമല്ല എന്ന ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തില്‍ നിന്നും ചില രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയെന്നാണ് പരാതി.

ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, അബ്ദുള്ളക്കുട്ടി എന്നീ നാലുപേര്‍ക്കെതിരെ മാത്രമാണ് അന്വേഷണം നടന്നത്.രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം 19 പേര്‍ക്കെതിരെ താന്‍ പരാതി നല്‍കിയിരുന്നു.
ഇതില്‍ ചാണ്ടിഉമ്മന്‍, ആര്യാടന്‍ മുഹമ്മദ് , എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് , മോന്‍സ് ജോസഫ് , രമേശ് ചെന്നിത്തല , പി സി വിഷ്ണുനാഥ് , എ ഡി ജി പി പത്മകുമാര്‍ തുടങ്ങിയവരെ ഒഴിവാക്കിയെന്നാണ് ആരോപണം. ഇവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ കോടതി സി ബി ഐ ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാന്‍ സി ബി ഐ ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.













