തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി


കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.ഹര്‍ജിക്കാര്‍ക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകിച്ച് വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് തലസ്ഥാനത്തേക്ക് എത്താന്‍ ബുദ്ധിമുട്ടാണെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഹര്‍ജി.എറണാകുളം ഉദയംപേരൂര്‍ ആസ്ഥാനമായ സംഘടനയാണ് ഹര്‍ജി നല്‍കിയിരുന്നത്.


തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിന് പിന്നാലെ ഈ വിഷയത്തിൽ സജീവമായ ചർച്ചകൾ നടന്നത്. ഹൈബിയുടെ ബില്ലിനെ എതിർത്തും അനുകൂലിച്ചും, പരിഹസിച്ചുമെല്ലാം നിരവധിപ്പേർ രംഗത്തുവന്നിരുന്നു. കോൺഗ്രസ് പാർട്ടിക്ക് അകത്ത് നിന്നുതന്നെ ബില്ലെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.




Sharing is Caring