നിയമസഭ പാസാക്കിയ ചാൻസിലർ ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് എതിരെയാണോ ബില്ല് എന്നതിന് പ്രസക്തിയില്ല. നിയമത്തിന് എതിരെ ആകരുത് .നിയമം അനുശാസിക്കുന്നതിനോട് യോജിക്കുന്നുവെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ.കോടതി തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം.നിയമം അനുസരിച്ചുള്ളതാണെങ്കിൽ തന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്. വ്യക്തി താത്പര്യങ്ങൾ ഇല്ല.സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.














