കൊയിലാണ്ടി നമ്പ്രത്തുകരയില്‍ പെണ്‍കുട്ടിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് കാലത്തോടെയാണ് സംഭവം 19 വയസുള്ള സൂര്യയാണ് മരിച്ചത്. നമ്പ്രത്ത്കര കല്ലില്‍ കുഞ്ഞിരാമന്റെ മകളാണ് മരണപ്പെട്ടത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. ആള്‍മറയില്ലാത്ത കിണറില്‍ വെള്ളം കോരുന്നതിനിടയില്‍ അബദ്ധത്തില്‍ വീണത് ആകാമെന്നും കുടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായും കൊയിലാണ്ടി പോലീസ് പറഞ്ഞൂ.













