മൈതാനത്ത് കൈയാങ്കളി നടത്തിയതിന് നടപടിക്കൊരുങ്ങി ഇംഗ്ലീഷ് ഫുട്ബാള്‍ അസോസിയേഷന്‍


കളി നടക്കേണ്ട മൈതാനത്ത് കൂട്ടംകൂടിനിന്ന് കൈയാങ്കളി നടത്തിയതിന് നടപടിക്കൊരുങ്ങി ഇംഗ്ലീഷ് ഫുട്ബാള്‍ അസോസിയേഷന്‍.കഴിഞ്ഞ ദിവസം ലിവര്‍പൂളും എവര്‍ടണും മുഖാമുഖം നിന്ന മേഴ്സിസൈഡ് ഡര്‍ബിയിലായിരുന്നു തര്‍ക്കം നിയന്ത്രണം വിട്ട് കൈയാങ്കളിയിലെത്തിയത്. താരങ്ങള്‍ക്കു പുറമെ സൈഡ് ബെഞ്ചിലിരുന്നവരും കൈയാങ്കളിയില്‍ പങ്കാളികളായി.


ലിവര്‍പൂള്‍ താരം ആന്‍ഡ്രൂ റോബര്‍ട്സണും എവര്‍ടണ്‍ ഗോളി ജൊര്‍ഡാന്‍ പിക്ഫോഡും തമ്മിലെ ‘അടി’യാണ് വളര്‍ന്നുവലുതായത്. ഇരുവര്‍ക്കും നേരത്തെ റഫറി കാര്‍ഡ് നല്‍കിയിരുന്നു.


ഫുട്ബാള്‍ അസോസിയേഷന്‍ ചുമത്തിയ ആരോപണങ്ങളില്‍ ഇരു ടീമും ഫെബ്രുവരി 20നകം വിശദീകരണം നല്‍കണം. മത്സരം എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ച ലിവര്‍പൂള്‍ ഇടവേളക്കു ശേഷം വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തിയിരുന്നു.



Sharing is Caring