യു എസിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ ബോയിങ് വിമാനത്തിന്റെ എഞ്ചിന്‍മൂടി അടര്‍ന്നു വീണു


യു എസിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ബോയിങ് വിമാനത്തിന്റെ എഞ്ചിന്‍മൂടി അടര്‍ന്നു വീണു. വിമാനത്തിന്റെ ചിറകില്‍ തട്ടിയാണ് എഞ്ചിന്‍ അടര്‍ന്നു വീണത്.


ഞായറാഴ്ച ഹൂസ്റ്റണിലേക്കു പുറപ്പെട്ട സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിങ് 737800 വിമാനത്തിന്റെ എഞ്ചിന്‍മൂടിയാണ് തകര്‍ന്നത്. ഇതേത്തുടര്‍ന്ന് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനം 10,300 അടി വരെ ഉയര്‍ന്നശേഷമാണ് തിരിച്ചിറക്കിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


മണിക്കൂറുകള്‍ക്കു ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഹൂസ്റ്റണിലേക്ക് അയച്ചു.ബോയിങ് വിമാനങ്ങള്‍ക്ക് തകരാറുണ്ടാകുന്നത് ഈയിടെയായി പതിവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 9 വിമാനത്തിന്റെ പാളി പറക്കുന്നതിനിടെ അടര്‍ന്നു വീണത് ഏറെ ഗുരുതരമായ സംഭവം ആയിരുന്നു.



Sharing is Caring