ഖാലിസ്ഥാന്‍ വാദികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തര്‍ക്കത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ യോഗം ചേര്‍ന്നു. നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കി. പലയിടത്തും അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
കാനഡയിലെ ഇന്ത്യന്‍ വംശജരുടെ സാഹചര്യവും വിലയിരുത്തി. കാനഡയില്‍ ചില ക്ഷേത്രങ്ങള്‍ക്കു നേരെ അക്രമം നടന്നുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കാനഡയിലുള്ള ഖാലിസ്ഥാനി ഭീകരുടെ വിവരങ്ങളടങ്ങുന്ന പട്ടിക ഇന്ത്യ വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തും.














