ബ്രഹ്മപുരം വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും


ബ്രഹ്മപുരം വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. മുൻ മേയർ ടോണി ചമ്മിണിയാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.


ബ്രഹ്മപുരം തീ പിടിത്തവും സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം വേണമെന്നാണ് ടോണി ചമ്മിണിയുടെ ഹർജിയിൽ ആവശ്യപ്പെടുന്നത്. സോൺട കമ്പനിക്ക് ബയോ മൈനിങ് ടെൻഡർ നൽകിയത് മുതലുള്ള മുതലുള്ള കാര്യങ്ങൾ അന്വേഷിക്കണം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്.




Sharing is Caring