ദലൈ ലാമയെ സന്ദര്‍ശിക്കാനെത്തിയ ചൈനീസ് ചാര യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു


ബുദ്ധമത ആത്മീയ നേതാവ് ദലൈ ലാമയെ സന്ദര്‍ശിക്കാനെത്തിയ ചൈനീസ് ചാര യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സോങ് സിയാലന്‍ എന്ന ചൈനീസ് യുവതിയാണ് അറസ്റ്റിലായത്. ബീഹാറിലെ ബോധ്ഗയയില്‍ ലാമയുടെ ത്രിദിന മതപ്രഭാഷണം നടക്കുന്ന കാലചക്രഗ്രൗണ്ടിനു പുറത്തുവെച്ചാണ് സോങിനെ പൊലീസ് പിടികൂടിയത്. 


ബീഹാര്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സോങിനെ പിടികൂടിയത്. കൂടാതെ സോങിന്റെ രേഖാ ചിത്രവും ബിഹാര്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. അറസ്റ്റിലായ സോങിനെ എസ്പി അശോക് പ്രസാദിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.




Sharing is Caring