
തിരുവനന്തപുരം :നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട് പൊലീസ് ഇന്ന് കോടതിയില്‍ നല്‍കും.
ശിശുക്ഷേമ സമിതി നല്‍കിയ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് കൂടി ശേഖരിച്ച ശേഷമാകും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക. കോടതി അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ.

ഈ സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് കോടതിക്ക് നല്‍കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നത്. കോടതി അനുമതി ലഭിച്ചാലുടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് ശ്രമം.
