കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ നല്‍കിയില്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. ക്ഷേമ പെന്‍ഷനായി കേന്ദ്രം നല്‍കുന്നത് വളരെ കുറഞ്ഞ വിഹിതം.നിരവധി തവണ കേന്ദ്ര ധനമന്ത്രിയെ കണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേരളം ധരിപ്പിച്ചതാണ്. കഴിഞ്ഞ ഒക്ടോബറിലും സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു. നിര്‍മല സീതാരാമന്‍ ഇതെല്ലാം മറച്ചു വയ്ക്കുന്നു.പ്രധാനമന്ത്രിയെ കണ്ടു മുഖ്യമന്ത്രിയെന്ന നിലയില്‍ താനും കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളോട് യുഡിഎഫ് എംപിമാര്‍ സഹകരിക്കുന്നില്ല. കേരളത്തിന്റെ ഒരു ആവശ്യത്തിനും അവര്‍ ഇന്നുവരെ ശബ്ദിച്ചിട്ടില്ല. നിവേദനത്തില്‍ ഒപ്പിടാന്‍ പോലും അവര്‍ തയ്യാറായില്ല. എല്‍ഡിഎഫ് എംപിമാര്‍ ആണ് കേന്ദ്ര ധനമന്ത്രിയെ കണ്ടു നിവേദനം കൊടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസം കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമന്‍ പറഞ്ഞിരുന്നു. പല തവണ ചൂണ്ടിക്കാട്ടിയെങ്കിലും പദ്ധതിവിഹിതം ലഭിക്കുന്നതിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളം വീഴ്ചവരുത്തുന്നു.സാമൂഹ്യക്ഷേ പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യമായ സമയത്ത് നല്‍കുന്നുണ്ട്. കേരളത്തിനായി ഒരു പണവും കൊടുക്കാനില്ലെന്നും അവര്‍ പറഞ്ഞു. കേന്ദ്ര വിഹിതം നേടിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റുകയാണെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചിരുന്നു.













